വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനു പിന്നില്‍ ഗൂഡാലോചന;  പരാതി നല്‍കും സുജിത്ത്  ദാസ്
 



കോഴിക്കോട്: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്. സഹോദരനും കുട്ടിക്കും ഒപ്പമാണ് 2022ല്‍ പരാതിക്കാരി കാണാന്‍ എത്തിയത്. പൊന്നാനി ഡിവൈഎസ്പിയില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പരാതിക്കാരി തന്റെ അടുത്തെത്തിയത്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചും പരാതി അന്വേഷിച്ചു. പിന്നീട് സ്ത്രീയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു.

തന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നിരുന്നത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്.പൊന്നാനി എസ്എച്ച്ഒ വിനോദിനെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയതുമാണ്. ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കുമെന്ന് സുജിത്ത് ദാസ് പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media