നായകളെ പേടിക്കാതെ ജീവിക്കണം, സഞ്ചരിക്കാനാവണം; കളക്ടര്‍ക്കു മുന്നില്‍ റസിഡന്റ്സ് അസോസിയേഷനുകള്‍ 'ശ്രദ്ധക്ഷണിക്കുന്നു'
 


കോഴിക്കോട്: തെരുവു നായ്ക്കളുടെ ഭീഷണിയില്ലാതെ സൈ്വരമായി സഞ്ചരിക്കാനുള്ള സ്ഥിതി സംജാതമാക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മ കളക്ടറേറ്റിനു മുന്നില്‍ ഒത്തു കൂടി അധികൃതരുടെ ശ്രദ്ധ കഷണിക്കുന്നു. സമരമോ, പ്രതിഷേധമോ, ധര്‍ണ്ണയോ ഒന്നുമല്ല, നായ കടിക്കാതെയും നായകളെ ഭയക്കാതെയും  സഞ്ചരിക്കാനാവണം, അതിനായുള്ള നടപടികള്‍ എടുക്കുന്നതിനായുള്ള അധികൃതരുടെ ശ്രദ്ധക്ഷണിക്കല്‍ മാത്രമാണ് ഇത്. സെപ്തംബര്‍ 16ന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ 'ശ്രദ്ധക്ഷണിക്കല്‍' ആരംഭിക്കും. നായയെ പേടിച്ച്് നാട്ടിലും നഗരത്തിലുമെന്നുവേണ്ട ഈ ഭൂമി മലയാളത്തില്‍ എവിടെയും ഭയപ്പാടില്ലാതെ നടക്കാനാവുന്നില്ല. നായകടിയുടെ വേദന മാത്രം സഹിച്ചാല്‍ പോര. വാക്‌സിന്‍ കുത്തിവെയ്പ്പിന്റേയും സഹിക്കണം.  പിന്നെ ആശങ്കയും ആകുലതയുമായി ദിനങ്ങള്‍ തള്ളിനീക്കണം. പേപ്പട്ടിയാണ് കടിച്ചതെങ്കില്‍ പറയുകയും വേണ്ട. സ്ഥിതിഗതികള്‍ ഇത്രയും ഗരുതരമാണ്. അതുകൊണ്ട് ''അടിയന്തര പ്രമേയമായി''അധികൃതര്‍ ഇതിനെ എടുക്കുമെന്നു പ്രതീക്ഷിക്കാം. 

റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് റസിഡന്റ്‌സ് അസോസിയേഷനുകള്‍  നായപ്പേടിയുടെ ഭീകരാവസ്ഥ അധികൃതര്‍ക്കു മുന്നില്‍ വയ്ക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയതലത്തില്‍ തന്നെ തെരുവ്‌നായ ശല്യം വലിയ  പൊതു -സാമൂഹ്യ-സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ എബിസി ചട്ടങ്ങളില്‍ അടിയന്തരമായി മാറ്റം വരുത്തണമെന്നും അക്രമകാരികളായ തെരുവ് നായ്ക്കള്‍ക്ക് ദയാവധം നല്‍കണമെന്നും തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റി താമസിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി അജിത് കുമാര്‍ശ്രദ്ധക്ഷണിക്കല്‍ പരിപാടി ഉദ്ഘാടനംചെയ്യും. റസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.

നായ്ക്കളുടെ കടിയേറ്റാല്‍ എടുക്കുന്ന വാക്‌സിന് 5500 മുതല്‍ 6500 രൂപ വരെയാണത്രെ വില ഈടാക്കുന്നത്. ഒരു വര്‍ഷം 3 ലക്ഷ ത്തില്‍ പരം തെരുവുനായ അക്രമം കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടത്രെ. വന്‍കിട മരുന്നു ലോബികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ മനുഷ്യ ജീവന് വിലകത്പ്പിച്ചു കൊണ്ടുള്ള നിയമ നിര്‍മ്മാണത്തിന് അധികൃതര്‍ തയ്യാറാവണമെന്ന്  റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ ഓഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റും കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍  അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായ എം.കെ ബീരാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സി.രാധാകൃഷ്ണന്‍ (ജില്ലാ ജനറല്‍ സെക്രട്ടറി-റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ ഓഫ് കോഴിക്കോട്), കെ.പി ജനാര്‍ദ്ദനന്‍, (സംസ്ഥാനവൈസ് പ്രസിഡന്റ്(കോര്‍വ), എന്‍.കെ ലീല (ജില്ലാ പ്രസിഡന്റ് റസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ വനിതാകമ്മിറ്റി, എം.പി രാമകൃഷ്ണന്‍ ( പ്രസിഡന്റ് -കോഴിക്കോട് കോര്‍പ്പറേഷന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media