മില്‍മ ചെയര്‍മാന്‍  പി.എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു


തൃശ്ശൂര്‍: കേരള കോ - ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ (73)അന്തരിച്ചു. മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായ ബാലന്‍ മാസ്റ്റര്‍, 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  തൃശ്ശൂര്‍ ജില്ലാ മില്‍ക്ക് സപ്ലൈ യൂണിയന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ഷിക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ മെമ്പര്‍ എന്നീ നിലകളിലും ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്റെ ലീഡിങ് മില്‍ക്ക് എന്റര്‍പ്രണര്‍ പുരസ്‌കാരവും മികച്ച സഹകാരിക്കുള്ള പുരസ്‌കാരത്തിനും പി.എ ബാലന്‍ മാസ്റ്റര്‍ അര്‍ഹനായിട്ടുണ്ട്്. 

1980  ല്‍ മില്‍മയുടെ രൂപീകരണത്തിന് മുന്‍പ് തന്നെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ഭാരവാഹി ആയിരുന്നു അദ്ദേഹം.
3000ല്‍ പരം  ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി 
മില്‍മയെ വളര്‍ത്തുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച കര്‍ഷക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ബാലന്‍ മാസ്റ്റര്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media