ദില്ലി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.7%. രോഗമുക്തി നിരക്ക് 95.20%. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12.7 ലക്ഷമാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5753 ആയി.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഒരു ദിവസത്തിനിടെ നാല്‍പത്തി ആറായിരത്തില്‍ അധികം പേര്‍ക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ കേസുകളില്‍ റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ല്‍ അധികം പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തില്‍ എത്തി. പശ്ചിമ ബംഗാളില്‍ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്ന് 32.13 ശതമാനമായി.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടി. ഇതിനിടെ കോവാക്‌സിന് പൂര്‍ണ്ണ വാണിജ്യ അനുമതി തേടി ഭാരത് ബയോട്ടെക് ഡിസിജിഐയെ സമീപിച്ചു. നിലവില്‍ അടിയന്തര ഉപയോഗ അനുമതി മാത്രമാണ് ഉള്ളത്. കേസുകള്‍ ഉയരുമ്പോഴും ദേശീയ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നല്‍കിയത്. കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.