കോഴിക്കോട്, മലപ്പുറം ഷോറൂമുകള്‍ തുറന്നു

കേരളത്തില്‍ വേരുറപ്പിക്കാന്‍ എം.എം. മോട്ടോഴ്‌സുമായി കൈകോര്‍ത്ത് സിംപിള്‍ എനര്‍ജി
 



കോഴിക്കോട്: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജിയും ഇന്ത്യയിലെ പ്രമുഖ കാര്‍ ഡീലറായ എം.എം. മോട്ടോഴ്സും കൈകോര്‍ക്കുന്നു.  കേരളത്തില്‍ സിപിംള്‍ ഇ.വി  സ്‌കൂട്ടറുകളുടെ സാനിധ്യവും വില്‍പ്പനയും കൂടുതല്‍ സുഗമമാക്കാന്‍ എ.എം. മോട്്‌ഴ്‌സ് ഡീലര്‍ഷിപ്പ് ഏറ്റെടുത്തതോടെ സാധ്യമാകുമെന്ന് സിംപിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു. എം.എം. മോട്ടോഴ്‌സുമായി ചേര്‍ന്ന് കോഴിക്കോട്, മലപ്പുറം ഷോറൂമുകള്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.  റോയല്‍ പ്ലാറ്റിനം മാരുതി ഡീലറായി തെരഞ്ഞെടുക്കപ്പെട്ട എം.എം. മോട്ടോഴ്സ്  രാജ്യത്തെ തന്നെ കേരളത്തിലെ മികച്ച മാരുതി സുസുക്കി  ഡീലേഴ്സാണ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി 50-ലേറെ ഷോറൂമുകളും 4000 ജീവനക്കാരുമുള്‍പ്പെടെ  വിപുലമായ ശൃംഖല എം.എം മോട്ടോഴ്സിനുണ്ട്. ഇത് സിംപിള്‍ ഇവി സ്‌കൂട്ടറുകളുടെ വിപണനത്തിനും  വില്‍പ്പനാനന്തര സേവനത്തിനും  മുതല്‍ക്കൂട്ടാവുമെന്ന്  എ.എം. മോട്ടോഴ്‌സ് സി.ഇ.ഒ കെ.എം. നിഹാസ് പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സിംപിളിന്  870 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഷോറൂമും 1264 ചതുരശ്ര അടിയുള്ള സര്‍വീസ് സെന്ററുമാണ് കോഴിക്കോട്ടുള്ളത്. 

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് സിംപിള്‍ എനര്‍ജി.  സിംപിള്‍ വണ്‍ എസ്. സിംപിള്‍ വണ്‍ ജെന്‍.1.5 എന്നീ രണ്ടു വേരിയന്റ് ഇ.വി സ്‌കൂട്ടറുകള്‍ വിപണയില്‍ ലഭ്യം. ജെന്‍ 1.5 വണ്‍ മോഡലിന്  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 248  കിലോ മീറ്റര്‍ റെയ്ഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ജെന്‍ 1.5 ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ഒന്നിലധികം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍, നാവിഗേഷന്‍, അപ്‌ഡേറ്റ് ചെയ്ത റൈഡ് മോഡുകള്‍, പാര്‍ക്ക് അസിസ്റ്റ്,ഒ.ടി.എ അപ്‌ഡേറ്റുകള്‍  റീജെന്‍ ബ്രേക്കിങ്, ട്രിപ് ഹിസ്റ്ററിയും സ്റ്റാറ്റിറ്റിക്‌സും, ഫൈന്റ് മൈ വെഹിക്കിള്‍, ഓട്ടോ ബ്രൈറ്റ്‌നസ്, റാപ്പിഡ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട് എന്നിങ്ങനെ നീളുന്നു സവിശേഷതകള്‍. പാര്‍ക്ക് അസിസ്റ്റ്, റിവേഴ്‌സ് മോഡ്, സെഗ്മെന്റിലെ  ഏറ്റവും വലിയ 30 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയും പ്രത്യേകയാണ്. കൂടാതെ ജെന്‍ 1 ഉടമകള്‍ക്ക് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. 
3.7kWh ഫിക്‌സിഡ് ബാറ്ററിയും 1.3kWh ന്റെ പോര്‍ട്ടബിള്‍ ബാറ്ററി പാക്കുമായാണ് 1.5 എത്തിയത്. 11.4 ബി.എച്ച്.പി (8.5kW)യും 72 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണുള്ളത്. 105 ആണ് ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ വേണ്ടത് വെറും .77 സെക്കന്‍ഡ് മാത്രമാണ്. 750W ചാര്‍ജര്‍ വാഹനത്തോടൊപ്പം ലഭിക്കും. 1.66 ലക്ഷമാണ് എക്‌സ് ഷോറൂം വില.


സിംപിള്‍ വണ്‍ എസ്   ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 1,39,999 രൂപ മുതലാണ് എക്സ്ഷോറൂം വില.  11.39 എച്ച്.പി (8.5kW) പവറും 72 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറും 3.7kWh ഫിക്സ്ഡ് ബാറ്ററിയുമാണുള്ളത്. ഇക്കോ, റൈഡ്, ഡാഷ്, സോണിക്ക് എന്നീ നാല് റൈഡ് മോഡുകളുമുണ്ട്. സോണിക്ക് മോഡിലിട്ടാല്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍  
വേണ്ടത് 2.55 സെക്കന്‍ഡ് മാത്രമാണ്. 105 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.

ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റത്തോടൊപ്പം ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ആപ്പ് ഇന്റ ഗ്രേഷന്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ് എന്നിവയും ഉണ്ട്.ഫൈന്‍ഡ് മൈ വോയിസ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, റീജെനറേറ്റീവ് ബ്രേക്കിങ്, റാപ്പിഡ് ബ്രേക്കിങ് സിസ്റ്റം, പാര്‍ക്ക് അസിസ്റ്റ്, 5G ഇ-സിം, വൈ ഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവ പ്രധാന സവിശേഷതകളാണ്. 
770 എം.എം. ആണ് സീറ്റ് ഹൈറ്റ്. ബ്ലാക്ക്, വൈറ്റ്, ബ്ലൂ, റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍  വാഹനം സ്വന്തമാക്കാം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media