തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ സംഭവം; കേരളത്തെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍
 


incident of dumping hospital waste in Tirunelveli National Green Tribunal criticizes Kerala

ചെന്നൈ: ആശുപത്രി മാലിന്യങ്ങള്‍ തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കേരളത്തെ വിമര്‍ശിച്ച് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണല്‍. ആശുപത്രികള്‍ക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിമര്‍ശിച്ചു. കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്‌നാട്ടില്‍ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ആശുപത്രികളുടെ വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരളം മറുപടി നല്‍കി. ഹരിത ട്രൈബ്യൂണല്‍
ഉത്തരവിന് പിന്നാലെ മാലിന്യങ്ങള്‍ കേരളം തിരുനെല്‍വേലിയില്‍ നിന്ന് നീക്കിയിരുന്നു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media