രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സിനിമ തിയേറ്ററുകളില്‍ 100% സീറ്റുകളിലും ആള്‍ക്കാരെ പ്രവേശിപ്പിക്കാമെന്നും കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ 200 പേര്‍ക്ക് പങ്കെടുക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ ദിവസം 51 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ആണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 105 കോടിയിലെറേ ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.