ലോക്‌നാഥ് ബെഹ്റ അവധിയില്‍
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ത്ഥമാണ് അവധിയെന്നാണ് വിശദീകരണം. മോന്‍സന്‍ മാവുങ്കലുമായി ബെഹ്റക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് അവധിയില്‍ പ്രവേശിക്കുന്നത്. ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സംസ്ഥാന പൊലീസിലും രാഷ്ട്രീയ തലത്തിലും നീക്കമെന്ന് സൂചനകള്‍ ശക്തമാണ്. കേസന്വേഷണം പൂര്‍ത്തിയാവുന്നതു വരെയെങ്കിലും ബെഹ്‌റയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഇടതു രാഷ്ട്രീയത്തിലെ ചില തലങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. മോന്‍സണു വേണ്ടി ലോക്‌നാഥ് ബെഹറ പലതവണ ഇടപെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരവെയാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോന്‍സണ്‍ മാവുങ്കല്‍ വിവാദത്തില്‍ ആദ്യം മുതല്‍ പ്രതിക്കൂട്ടിലായിരുന്നു ലോക്‌നാഥ് ബെഹ്‌റ. മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റയാണ് സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്. 2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്‌സുള്‍പ്പെടെ മോന്‍സന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചത്.