ദ്വീപ് ജനതയുടെ ദുരിത ജീവിതം വിവരിച്ച് ; ആയിശ സുല്‍ത്താന
കോഴിക്കോട്: ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രദേശമാണ് ലക്ഷദ്വീപ് എന്ന് പ്രമുഖ ആക്റ്റിവിസ്റ്റും സംവിധായകയുമായ ആയിശ സുല്‍ത്താന പറഞ്ഞു. ഗൗരിലങ്കേഷ് നഗറില്‍ നാഷണല്‍ വിമണ്‍സ് ലീഗ് സംഘടിപ്പിച്ച വനിതാ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആയിശ. ശതകോടികള്‍ മുടക്കി ജയിലും പഞ്ചനക്ഷത്ര ഹോട്ടലും ദീപു സമൂഹത്തിനു വേണ്ടി പണിയുന്നവര്‍ പച്ചമാംസത്തില്‍ മരവിപ്പിക്കുന്ന മരുന്ന് പോലും നല്‍കാതെ മുറിവ്തുന്നുന്നതിനാണ് ആദ്യം പരിഹാരം ഉണ്ടാക്കേണ്ടതെന്ന് അവര്‍ പറഞ്ഞു. ഗര്‍ഭിണികള്‍ പോലും കഴുത്തൊപ്പം വെള്ളത്തില്‍ ചാടിയാണ് ഇന്നും കപ്പലില്‍ കയറേണ്ടത്. ഈ ദുരവസ്ത ലോകത്ത് മറ്റൊരു ദ്വീപ് സമൂഹത്തിന്നും അനുഭവിക്കേണ്ടി വരുന്നില്ല. വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഈ വസ്തുതകളെ തമസ്‌കരിക്കുകയാണ്. ക്രൈം റജിസ്റ്ററില്‍ ലോകത്ത് ഏറ്റവും പിന്നിലുള്ള നാട്ടിലാണ് പതിനൊന്നായിരം കുറ്റവാളികളെ താമസിപ്പിക്കാനുള്ള ജയില്‍ ഒരുക്കുന്നതെന്നും ആയിശ സുല്‍ത്താന പറഞ്ഞു.