സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് തകര്‍ച്ച. പവന് ഒറ്റയടിയ്ക്ക് 960 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 37,040 രൂപയാണ് വില. ഒരു ഗ്രാമിന് 4,630 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. ഔണ്‍സിന് 1849.15 ഡോളറില്‍ ആണ് വ്യാപാരം. ഇന്നലെ സംസ്ഥാനത്ത് പവന് ഒരു പവന്‍ സ്വര്‍ണത്തിന് 38,000 രൂപയായിരുന്നു വില .ഒരു ഗ്രാമിന് 4,750 രൂപയും. ജനുവരി 5,6 തിയതികളില്‍ പവന് 38,400 രൂപയായി വില ഉയര്‍ന്നതിന് ശേഷമാണ് വില ഇടിഞ്ഞത്.