വിക്കിയും കത്രീനയും വിവാഹത്തിനെത്തുക ഹെലികോപ്ടറില്‍
കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തിന്റെ ചൂടുപിടിച്ച ചര്‍ച്ചകളാണ് ബോളിവുഡില്‍ ഇപ്പോള്‍. വന്‍ ഒരുക്കങ്ങളാണ് ഇരുവരും വിവാഹത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഇപ്പോഴിതാ വിവാഹ സ്ഥലത്തേക്ക് താരങ്ങള്‍ ഹെലികോപ്റ്ററില്‍ ആകും എത്തുകയെന്ന വാര്‍ത്തയാണ് വരുന്നത്.
മീഡിയകളുടെ ക്യാമാറാക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനാണ് ഇരുവരും ഹെലികോപ്റ്ററില്‍ വരുന്നതെന്നാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹം നടക്കുന്നത്. ഈമാസം 9ന് നടക്കുന്ന വിവാഹത്തിനായി ഇരുവരും 5ന് തന്നെ ജയ്പൂരിലേക്ക് എത്തും.വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്‍കുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഹോട്ടല്‍ മുറികള്‍ പോലും ഒരു കോഡ് വഴി മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ചുരുക്കും പേര്‍ക്ക് മാത്രമാണ് വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലും മുന്നൊരുക്കത്തിലുമാണ് വിവാഹം നടക്കുക. വിവാഹത്തിന് എത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.