ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ അധ്യാപകന്‍ മയക്കുമരുന്നിനടിമ
 



കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൂയംപള്ളി സ്വദേശി സന്ദീപ് സ്ഥിരം പ്രശ്‌നക്കാരനെന്ന് പ്രദേശവാസികള്‍. അധ്യാപകനായ സന്ദീപ് മയക്കമരുന്നിനടിമയായിരുന്നുവെന്നും പറയുന്നു. മയക്കമരുന്ന് ലഹരിയില്‍ ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇയാള്‍ രാത്രിയില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുകയും അക്രമാസക്തനാകുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഇയാള്‍ തന്നെയാണ് വീട്ടിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് പൊലീസുകാര്‍ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് കൊണ്ടുവരുകയായിരുന്നു. ബന്ധുക്കളും പൊലീസിനൊപ്പം ആശുപത്രിയിലെത്തി. പുലര്‍ച്ചെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. രാവിലെ നാല് മണിയോടെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വീട്ടിലുണ്ടായ പ്രശ്‌നത്തില്‍ ഇയാള്‍ക്ക് കാലിന് പരിക്കേറ്റിരുന്നു. ഇതിന് ചികിത്സക്കെത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. മുറിവ് ചികിത്സിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 

ആശുപത്രിയിലെത്തിയ സന്ദീപ് ആദ്യം ശാന്തനായിരുന്നെങ്കിലും പെട്ടെന്ന് അക്രമാസക്തനായി. ഡോക്ടറുടെ മുറിയിലുണ്ടായിരുന്ന സര്‍ജിക്കല്‍ കത്തി കൈക്കലാക്കി. തടയാന്‍ ചെന്ന പൊലീസുകാരെ ആദ്യം കുത്തി. തുടര്‍ന്ന് ഡോക്ടറുടെ മുറിയിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ നെഞ്ചില്‍ കയറിയിരുന്നാണ് ഇയാള്‍ തുരുതുരാ കുത്തിയതെന്ന് ദൃക്‌സാക്ഷി പറയുന്നത്. തടയാന്‍ ശ്രമിച്ച എയ്ഡ് പോസ്റ്റിലെ ജീവനക്കാരന് നേരെയും ആക്രമണമുണ്ടായി. പിന്നീട് പിന്നിലും കുത്തി. കഴുത്തിലും നെഞ്ചിലുമേറ്റ കുത്തേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംഡിഎംഎ അടക്കം ഉപയോ?ഗിക്കുന്നയാളാണ് പ്രതി സന്ദീപെന്ന് ആരോപണമുയര്‍ന്നു.  

പൊലീസ് വിലങ്ങണിയിക്കാതെ ഇത്രയും അക്രമകാരിയായ ഒരാളെ ആശുപത്രിയിലെത്തിച്ചത് ഗുരുതര വീഴ്ചയാണെന്ന് ഐഎംഎ ആരോപിക്കുന്നു. മതിയായ സുരക്ഷയും ഒരുക്കിയിരുന്നില്ല. ശാരീരികമായി കരുത്തനായ സന്ദീപിനൊപ്പം മൂന്നോ നാലോ പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കെജിഎംഒയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വീട്ടിലും നാട്ടിലും ഇത്രത്തോളം പ്രശ്‌നമുണ്ടാക്കിയ പ്രതിയെ വളരെ ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്തതെന്നും ആരോപണമുയര്‍ന്നു. അക്രമണത്തിന് ശേഷമാണ് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇയാള്‍ ഡീഅഡിക്ഷന്‍ സെന്ററില്‍ നിന്ന് ഈയടുത്താണ് പുറത്തിറങ്ങിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media