ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം,സുനാമി മുന്നറിയിപ്പ്,
ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയെന്ന് അമേരിക്കൽ ജിയോളജിക്കൽ സർവ്വേ വിശദീകരിക്കുന്നു. കടലിനടിയിലാണ് ഭൂചലനം ഉണ്ടായത്. ഇതോടെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
1000 കി.മി വരെയും തിരകൾ ആഞ്ഞടിക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ മോമറി പട്ടണത്തൽ നിന്നും അഞ്ച് കിലോ മീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം.ഭൂമി ശാസ്ത്രപരമായി ടെക്റ്റോണിക് പ്ലേറ്റുകളുടെ കൂട്ടിയിടിയാണ് ഇന്തോനേഷ്യയിലെ ഭൂചലനങ്ങൾക്ക് പിന്നിലെന്ന് വിലയിരുത്തുന്നു.