പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെയും പിആര്‍ഡിയുടേയും വെബ്സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. 4.2 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 24 നാണ് പരീക്ഷ തുടങ്ങിയത്.
ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനര്‍മൂല്യ നിര്‍ണയം എന്നിവയ്ക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബര്‍ രണ്ടാണ് അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി.