താലൂക്ക് ആശുപത്രി പേ വാര്‍ഡില്‍ വിഷപ്പാമ്പ്; രോഗിക്ക് കൂട്ടിരിക്കാന്‍ വന്ന സ്ത്രീയെ കടിച്ചു


തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ അണലി  കടിച്ചു. മകളുടെ പ്രസവാവശ്യത്തിന് എത്തിയ ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്.സംഭവത്തിന് പിന്നാലെ പാമ്പ് പിടുത്തക്കാരെ എത്തിച്ചു ആശുപത്രിയില്‍ പരിശോധന നടത്തി. രോഗിയുടെ ബന്ധുവിനെ കടിച്ച പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. .

ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിപ്പുകാരിയായി ആശുപത്രിയില്‍ എത്തിയ ലതയെ ഇന്നലെ രാത്രി 12 മണിയോടെ ആണ് പാമ്പ് കടിച്ചത്. നിലത്തു കിടന്ന ലതയുടെ കൈത്തണ്ടയില്‍ ആണ് കടിയേറ്റത്. ഇവരെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മുറിയില്‍ നടത്തിയ പരിശോധനയില്‍ അണലിയുടെ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. പാമ്പിന്‍ കുഞ്ഞായതിനാല്‍ കൂടുതല്‍ വിഷമേറ്റിട്ടില്ല. ലതയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് താലൂക്ക് ആശൂപത്രി സൂപ്രണ്ട് അറിയിച്ചു. നിലവില്‍ മുറിക്ക്  പുറത്തേക്കുള്ള വാതില്‍ ഭാഗത്ത് താഴെ ഭാഗത്ത് ഷീറ്റ് അടക്കമുള്ളവ പിടിപ്പിക്കുമെന്നും പുറത്ത് നിന്ന് ഇഴജന്തുക്കള്‍  കെട്ടിടത്തിനകത്ത് കടക്കാനുള്ള സാധ്യത ഒഴിവാക്കുമെന്നും താലൂക്ക് ആശൂപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

കണ്ടെത്തിയത് അണലിയുടെ കുഞ്ഞായതിനാല്‍ കൂടുതല്‍ പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍ കണ്ട് സ്ഥലത്ത് പരിശോധന നടത്തി. പാമ്പ് പിടുത്തക്കാരെ അടക്കം എത്തിച്ചായിരുന്നു പരിശോധന. ഏതാനും ദിവസം മുന്‍പാണ് ആശുപത്രി പരിസരം വൃത്തിയാക്കിയതെന്നും ആശുപത്രി പരിസരം വൃത്തിയാക്കി വെക്കാറുണ്ടെന്നും 
തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പാമ്പ് കടിയേറ്റ ലതയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media