മില്‍ല്‍മ കര്‍ഷകദിനം ആചരിച്ചു 


 കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചിങ്ങം ഒന്നിന്് കര്‍ഷക ദിനം ആചരിച്ചു. പെരിങ്ങളത്തെ മില്‍മ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങ് മില്‍മ ഫെഡറേഷന്‍ ചെയര്‍മാനും മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാനുമായ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യാണെന്ന് അദ്ദേഹം പറഞ്ഞു. ്. നാടിന്റെ നട്ടെല്ലായ കര്‍ഷകരെ സംരക്ഷിച്ചു നിര്‍ത്തിയാല്‍ മാത്രമെ രാജ്യത്തിന്റെ മുന്നേറ്റം സാധ്യമാകൂവെന്നും കെ.എസ്. മണി പറഞ്ഞു. 
 
പ്രകൃതിയെ  മറന്നു നാം ജീവിക്കാന്‍ തുടങ്ങി. അതിന്റെ തിരിച്ചടി നാമിന്നു നേരിടുകയാണ്. അതു കൊണ്ടാണ് നാമിന്ന് അകന്നിരുന്നു ജീവിക്കേണ്ടി വരുന്നതെന്ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ  ചടങ്ങില്‍ മുഖ്യാതിഥിയായ കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. 
 
ചടങ്ങില്‍ 97 വയസ് പിന്നിട്ട കര്‍ഷകന്‍  ഗോപാലന്‍ നായര്‍, താന്നിയില്‍ മാത്യു, വനിതാ കര്‍ഷകയായ ഷീബ, യുവ കര്‍ഷകന്‍ ജിത്തു മോന്‍ എന്നിവരെ ആദരിച്ചു. കര്‍ഷകര്‍ മില്‍മ ചെയര്‍മാന് നിറകതിര്‍ സമ്മാനിച്ചു. തുടര്‍ന്ന് ചെയര്‍മാന്‍ ഇവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഡയറക്ടര്‍മാരായ ഗിരീഷ് കുമാര്‍, അനിത,  യൂണിയന്‍ പ്രതിനിധികളായ ശ്രീനിവാസന്‍ (ഐഎന്‍ടിയുസി), ശരത്ത് (സിഐടിയു)  സുരേഷ് (എംആര്‍സിഎംപിയു) എന്നിവര്‍ സംസാരിച്ചു. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയംഗം പി.ശ്രീനിവാസന്‍ സ്വാഗതവും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി നന്ദിയും പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media