കുടുംബശ്രീ സംരംഭങ്ങള്‍ക്ക് മൂന്നു കോടി രൂപ വരെ: ഒ ബി സി, ന്യൂനപക്ഷ അയല്‍ക്കൂട്ടങ്ങള്‍ക്ക് അപേക്ഷ നല്‍കാം


സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന പദ്ധതി പ്രകാരം കുടുംബശ്രീ സി ഡി എസുകളില്‍ നിന്നും വായ്പക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പരമാവധി മൂന്ന് കോടി രൂപ വരെയാണ് ഒരു കുടുംബശ്രീ സി ഡി എസ്സിന് വായ്പ അനുവദിക്കുന്നത്.

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരമുള്ള വായ്പക്ക് ഏകദേശം 60% ആളുകളെങ്കിലും ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങള്‍ ആയിരിക്കണം.

 മൂന്നു ലക്ഷം രൂപയില്‍ താഴെയായിരിക്കണം വാര്‍ഷിക കുടുംബ വരുമാനം.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരമുള്ള വായ്പക്ക് അയല്‍ക്കൂട്ടങ്ങളിലെ 75% അംഗങ്ങളും മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കണം. ഗ്രാമ പ്രദേശങ്ങളില്‍ 98,000 രൂപ വരെയും നഗര പ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപ വരെയുമായിരിക്കണം വാര്‍ഷിക കുടുംബ വരുമാനം. ശുചീകരണ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന അയല്‍കൂട്ടങ്ങള്‍ക്കും വായ്പ അനുവദിക്കുന്നതാണ്.

 ഏതു സംരംഭങ്ങളും വ്യക്തിപരമായും ജെ എല്‍ ജി ഗ്രൂപ്പ് അയല്‍കൂട്ടം സിഡിഎസ് അടിസ്ഥാനത്തിലും നടത്താവുന്നതുമാണ്. മാലിന്യ സംസ്‌കരണ/ശുചീകരണ/ഹരിത സാങ്കേതിക വിദ്യാ മേഖലയില്‍ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തിലും യോഗ്യമായ സംരംഭങ്ങള്‍ തുടങ്ങാം. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com ല്‍ കിട്ടും. ഒക്ടോബര്‍ 15നുള്ളില്‍ അപേക്ഷ കോര്‍പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ നല്‍കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സിഡിഎസുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി നല്‍കണം. ഫോണ്‍: 0497 2706197.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media