ഇന്റര്‍നെറ്റില്ലാതെ ഇനി വാട്ട്‌സ് ആപ്പില്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനായേക്കും 


ദില്ലി:  ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഇനി വാട്ട്‌സ്ആപ്പില്‍ ഫോട്ടോകളും , വീഡിയോകളും, ഡോക്യുമെന്റുകളും പങ്കിടാനായേക്കും. പുതിയ ഫീച്ചര്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സാപ്പെന്നാണ് സൂചന. വാബെറ്റ്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റര്‍നെറ്റ് ഇല്ലാതെ എളുപ്പത്തില്‍ ഡാറ്റ പങ്കിടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായാണ് ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. 

ഷെയര്‍ഇറ്റ് പോലുള്ള ആപ്പുകള്‍ക്ക് സമാനമായി, ഓഫ്ലൈന്‍ ഫയല്‍ ഷെയര്‍ ചെയ്യുന്ന പ്രക്രിയ പ്രവര്‍ത്തനക്ഷമമാക്കാന്‍ ബ്ലൂടൂത്തിന്റെ മാത്രം സഹായം മതിയാകും. ഈ ഫീച്ചര്‍ സുരക്ഷിതമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.നിലവില്‍ ബീറ്റാ ടെസ്റ്റിങ്ങിലാണ് ഈ ഫീച്ചറിനെന്നാണ് സൂചന.ഇതിനെ കുറിച്ച് വാട്ട്‌സ്ആപ്പ് ഔദ്യോ?ഗികമായി ഒന്നും പങ്കുവെച്ചിട്ടില്ല. 

അടുത്തിടെ  അല്‍പസമയം മുന്‍പ് വരെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ്  അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്തത്. ന്യൂ ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താലാണ് ഇത് കാണാന്‍ സാധിക്കുക. കോണ്‍ടാക്റ്റില്‍ അല്‍പസമയത്തിന് മുമ്പ് ഓണ്‍ലൈനില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സാധിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അവരെ ചാറ്റ് ചെയ്യാനായി തിരഞ്ഞെടുക്കാനാവും എന്നാണ് കമ്പനി വിലയിരുത്തല്‍. 

ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീന്‍ സമയവും ഓണ്‍ലൈന്‍ സ്റ്റാറ്റസും ഈ പട്ടികയില്‍ കാണിക്കില്ല. നിലവില്‍ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 

കഴിഞ്ഞ ദിവസം കോണ്‍ടാക്ട് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരെ പരിചയപ്പെടുത്തുന്ന ഫീച്ചര്‍ പുതിയതായി അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനായി 'കോണ്‍ടാക്റ്റ് സജഷന്‍' ഫീച്ചര്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ഇന്‍സ്റ്റഗ്രാമിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസ് അപ്ഡേറ്റില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള അപ്ഡേഷന്‍ ഉടനെത്തും. 

ഇന്‍സ്റ്റഗ്രാമിലെ പോലെ തന്നെ മെന്‍ഷന്‍ ചെയ്യാനാകുമെങ്കിലും സ്റ്റാറ്റസ് വ്യൂവേഴ്സിന് മെന്‍ഷന്‍ ചെയ്ത പേരുകള്‍ കാണാനാകില്ല. ടാഗ് ചെയ്ത വ്യക്തിക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും. പക്ഷേ ഇന്‍സ്റ്റഗ്രാമിലെ പോലെ സ്റ്റോറി മെന്‍ഷന്‍ ചെയ്യാനാകില്ല. കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചറുകള്‍ സംബന്ധിച്ച അപ്ഡേഷന്‍ പുറത്തുവന്നത്. വൈകാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് സൂചനകള്‍.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media