പോക്കോ സ്മാര്‍ട്ട്‌ഫോണ്‍ M3, ലോഞ്ച് ഫെബ്രുവരി 2ന്


ചൈനീസ് ഇലക്ട്രോണിക്‌സ് ഭീമനായ ഷവോമിയുടെ ഉപബ്രാന്‍ഡായി 2018-ലാണ് പോക്കോ ഇന്ത്യയിലെത്തിയത്. 2020-ന്റെ തുടക്കത്തില്‍ ഷവോമി പോക്കോയെ ഒരു പ്രത്യേക ബ്രാന്‍ഡാക്കി മാറ്റി. തുടര്‍ന്ന് ഫെബ്രുവരിയില്‍ X2, ജൂലായ് M2 പ്രോ, സെപ്റ്റംബറില്‍ M2-വും X3-യും, ഒക്ടോബറില്‍
ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ C3 എന്നിങ്ങനെ പോക്കോ ഫോണുകളുടെ ലോഞ്ച് പരമ്പരയായിരുന്നു. 2021-ലും പോക്കോ കച്ചകെട്ടി തന്നെയാണ്. ഈ വര്‍ഷത്തെ ആദ്യ ലോഞ്ച് ആയി M2-ന്റെ പിന്‍ഗാമി M3-യെ അടുത്ത മാസം 2ന് പോക്കോ വിപണിയിലെത്തിക്കും.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് പോക്കോ M3 ആഗോള വിപണിയിലെത്തിയത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ വില്പനക്കെത്തിയിരിക്കുന്ന പോക്കോ M3-യ്ക്ക് യഥാക്രമം 149 ഡോളര്‍ (ഏകദേശം 11,000 രൂപ), 169 ഡോളര്‍ (ഏകദേശം 12,500 രൂപ) എന്നിങ്ങനെയാണ് വില. കൂള്‍ ബ്ലൂ, പോക്കോ യെല്ലോ, പവര്‍ ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളില്‍ പോക്കോ M3 ലഭ്യമാണ്.

ഡ്യുവല്‍ സിം (നാനോ) ഫോണ്‍ ആയ പോക്കോ M3 ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫോണിന്റെ 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080x2,340 പിക്സല്‍) ഡിസ്പ്ലേയ്ക്ക് 19.5: 9 ആസ്‌പെക്ട് റേഷ്യോയും 90.34 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവുമുണ്ട്. മാത്രമല്ല ഡിസ്‌പ്ലേയ്ക്ക് കോര്‍ണിംഗ് ഗോറില്ല ഗ്ലാസും സംരക്ഷണവുമുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 SoC പ്രോസസ്സറും 4 ജിബി എല്‍പിഡിഡിആര്‍ 4 എക്‌സ് റാമും ചേര്‍ന്നതാണ് ഫോണിന്റെ ഹൃദയ

F/1.79 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ചേര്‍ന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്. F/2.4 മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും F/2.4 ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ക്യാമറ സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമെറായാണ് ഒരുക്കിയിരിക്കുന്നത്.

18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് പോക്കോ M3-യ്ക്ക്. വന്‍ കപ്പാസിറ്റിയുള്ള ബാറ്ററി ആണെങ്കിലും ഫോണിന്റെ ഭാരം 198 ഗ്രാം മാത്രമേയുള്ളു. 64 ജിബി, 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനുകള്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാം. 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് പോക്കോ M3- യിലെ കണക്ടിവിറ്റി ഓപ്ഷനുകള്‍. വശങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറും ഇന്‍ഫ്രാറെഡ് (ഐആര്‍) ബ്ലാസ്റ്ററും പോക്കോ M3-യിലുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media