ഉള്ളി കൃഷി;  ശമ്പളം 1 ലക്ഷം മലയാളികള്‍ക്ക് വമ്പന്‍ ഓഫര്‍ 


1.12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ കൊറിയയിലെ ജോലിക്കായി എത്തിയവരില്‍ പലരേയും അമ്പരപ്പിച്ച് തൊഴില്‍ രീതിയും കാലാവസ്ഥയും മാസത്തിലെ അവധിയും. വന്‍ ശമ്പളത്തില്‍ ദക്ഷിണ കൊറിയയില്‍ ഉള്ളി കൃഷി ചെയ്യാനാണ് കേരളത്തില്‍ നിന്ന് ആളുകളെ ക്ഷണിച്ചത്. സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേന നൂറ് ഒഴിവുകളിലേക്കാണ് ആളുകളെ ക്ഷണിച്ചത്.

പത്താംക്ലാസ് യോഗ്യതയും കാര്‍ഷികവൃത്തിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 25-40 പ്രായപരിധി, അറുപത് ശതമാനം സ്ത്രീകള്‍ക്കായി സംവരണം മാസം 1.12 ലക്ഷം രൂപ ശമ്പളം എന്നിങ്ങനെയായിരുന്നു ഉള്ളി കൃഷിക്ക് വേണ്ട യോഗ്യതകള്‍. അപേക്ഷാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധിപ്പേരാണ് തിരുവനന്തപുരത്ത് എത്തിയത്. നൂറ് സ്ത്രീകള്‍ അടക്കം എഴനൂറ് പേരാണ് സെമിനാറിന് എത്തിയത്.

എന്നാല്‍ ദക്ഷിണ കൊറിയയിലെ അതിശൈത്യം നിറഞ്ഞ കാലാവസ്ഥ, കൃഷിരീതി, ജീവിതസാഹചര്യം, ഭക്ഷണം, ജോലി സമയം, അവധി എന്നിവയേക്കുറിച്ച് അറിഞ്ഞതോടെ നിരവധിപ്പേരാണ് ജോലി താല്‍പര്യം ഉപേക്ഷിച്ച് മടങ്ങിയത്. മാസത്തില്‍ 28 ദിവസവും ജോലി ചെയ്യണമെന്നും രണ്ട് അവധി ദിവസം മാത്രമാണ് ലഭിക്കുക എന്നും ദിവസവും ഒന്‍പത് മണിക്കൂര്‍ ജോലി ചെയ്യണമെന്നും അറിഞ്ഞതാണ് ഉദ്യോഗാര്‍ത്ഥികളെ നിരാശയിലാക്കിയത്. കൊടുംതണുപ്പിലെ കൃഷിപ്പണി എല്ലുവെള്ളമാക്കുമെന്ന് വ്യക്തമായതോടെ മുപ്പതോളം പേര്‍ മടങ്ങിപ്പോയതാണ് റിപ്പോര്‍ട്ട്.

100 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ നിയമനമെന്നാണ് ഒഡെപെക് എംഡി കെ.എ.അനൂപ് വിശദമാക്കിയത്. ഇന്നലെ മൂന്ന് ബാച്ചുകളിലായാണ് സെമിനാര്‍ നടത്തിയത്. നിയമനം നല്‍കുന്നതു തൊഴില്‍ദാതാവായ കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണെന്നും അധികൃതര്‍ പറഞ്ഞു. അടുത്ത സെമിനാര്‍ നാളെഎറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കൊവിഡ് വ്യാപനവും ലോക്ക്‌ഡൌണും മൂലം ജോലി നഷ്ടമായ നിരവധിപ്പേരാണ് ജോലി സാധ്യതയേക്കുറിച്ച് അറിയാന്‍ ഇവിടെത്തിയത്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media