മാധ്യമ പ്രവര്‍ത്തകയക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.
ആദ്യം താക്കീത് നല്‍കിയെങ്കിലും നിസാര്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തക പൊലീസിസില്‍ പരാതി നല്‍കിയത്. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
മദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാര്‍ മേത്തര്‍. അക്കാര്യങ്ങള്‍ അറിയുവാനാണ് മാധ്യമപ്രവര്‍ത്തക ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങളാണ് ഇയാള്‍ അയച്ചത്.