ഉത്രവധക്കേസ്: പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം
കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസില്‍ നിര്‍ണായക വിധി. ഉത്രയുടെ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. 5 ലക്ഷം രൂപ പിഴയും സൂരജ് ഒടുക്കണം. ഉത്ര കൊലക്കേസിലെ ഏക പ്രതിയാണ് സൂരജ്. കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞിരിക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു.
വിധി കേള്‍ക്കുന്നതിന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍, സഹോദരന്‍ വിഷ്ണു എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. 11.45ഓടെ ജയിലില്‍ നിന്ന് സൂരജിനേയും കോടതിയില്‍ എത്തിച്ചു. അതേസമയം സൂരജിന്റെ വീട്ടുകാര്‍ ആരും കോടതിയില്‍ എത്തിയിരുന്നില്ല. വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് ഉത്ര കൊലക്കേസില്‍ കോടതി വിധി പറഞ്ഞത്.

സൂരജിന്റെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയില്‍ നിന്ന് പ്രതിയെ കോടതി ഒഴിവാക്കിയത്. പ്രായം പരിഗണിക്കണം എന്നുളള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ക്കാണ് ഇരട്ട ജീവപര്യന്തം. മറ്റ് രണ്ട് കുറ്റങ്ങള്‍ക്ക് പത്ത് വര്‍ഷവും ഏഴ് വര്‍ഷവും തടവ് ശിക്ഷകളാണ് സൂരജിന് കോടതി വിധിച്ചിരിക്കുന്നത്. കോടതി വിധിയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു.