സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 4475 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

ഈ മാസം തുടക്കത്തില്‍ 35,200 രൂപയായിരുന്നു സ്വര്‍ണ വില. എട്ടുദിവസം കൊണ്ട് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം സ്വര്‍ണവില വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ നല്കുന്ന സൂചന. കഴിഞഅഞ ആറുമാസമായി സ്വര്‍ണവില താഴോട്ട് പോയിരുന്നു. തുടര്‍ന്ന് വിപണി തിരിച്ചുകയറുന്നതാണ് ഈ ദിവസങ്ങളിലെ വര്‍ധന കാണിക്കുന്നതെന്നും വിദഗ്ധര്‍ ചുണ്ടിക്കാട്ടി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെ ആഗോളവിപണിയിലെ ഘടകങ്ങളാണ് സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media