വിപണിയില്‍ നേട്ടം തുടരുന്നു നിഫ്റ്റി 17,500 കടന്നു
മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 202 പോയന്റ് ഉയര്‍ന്ന് 58,851ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 17,527ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധകുത്തിവെപ്പുകള്‍ ഫലപ്രദമാണെന്ന വിലയിരുത്തലാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സഓഹരികളാണ് നേട്ടത്തില്‍. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും 0.5ശതമാനത്തോളം നേട്ടത്തിലാണ്.