യു.ജി.സി നെറ്റ് പരീക്ഷ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 5 വരെ
കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉടന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 5 വരെയാണ് നെറ്റ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍, ജൂണ്‍ സൈക്കിള്‍ പരീക്ഷകള്‍ക്കായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങളറിയാം.
വിശദമായ ഡേറ്റ് ഷീറ്റ് ഉടന്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ കേന്ദ്രം, ഷിഫ്റ്റ്, സമയം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിരിക്കും. പരീക്ഷയെഴുതാനെത്തുന്നവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് കൈയില്‍ കരുതണം. മുന്‍വര്‍ഷങ്ങളിലെ പതിവനുസരിച്ച് പരീക്ഷ നടക്കുന്നതിന്റെ കുറഞ്ഞത് 5 ദിവസം മുമ്പ് എന്‍.ടി.എ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കും.
യു.ജി.സി നെറ്റ് അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ നന്നായി വായിച്ചു മനസ്സിലാക്കുക. അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് എന്‍.ടി.എയുടെ ഹെല്‍പ്പ്‌ലൈനുമായി രാവിലെ 9.30 നും 5.30നും ഇടയില്‍ ബന്ധപ്പെടാം. ugcnet@nta.ac.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം.