ഇൻഡിഗോ എയർലൈൻസിന്റെ ആഭ്യന്തര യാത്രകൾക്ക് പ്രത്യേക ഓഫർ.
ഇൻഡിഗോ എയർലൈൻസിന്റെ ആഭ്യന്തര യാത്രകൾക്ക് പ്രത്യേക ഓഫർ. ഏപ്രിൽ 17 നും ഏപ്രിൽ 30 നും ഇടയിൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റുകളിൽ സമയമോ തീയതിയോ മാറ്റുന്നതിന് ഫീസ് ഈടാക്കില്ലെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. ഈ ഓഫർ പ്രാബല്യത്തിൽ വരുന്നതോടെ ഏത് സമയത്ത് നടത്താനുദ്ദേശിക്കുന്ന യാത്രകൾക്കും ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്ര പ്രധാനം ചെയ്യുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. എയർലൈനും ഈ ഓഫർ പ്രകാരം പതിവ് നിരക്കിൽ 2021 ഏപ്രിൽ 30 വരെ നടത്തിയ പുതിയ ബുക്കിംഗിനായി യാത്രക്കാർക്ക് പരിധിയില്ലാത്ത മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഈടാക്കുന്ന നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും അറിയിച്ചു.
ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ www.goIndiGo.in വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ഓഫർ സംബന്ധിച്ച വിശദമായ നിബന്ധനകളും വ്യവസ്ഥകളും ബുക്ക് ചെയ്യുമ്പോൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും സിഇഒ അറിയിച്ചിട്ടുണ്ട്.