ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രലയം
ഇന്ത്യയിലെ ദേശീയ പാതകളിലെ ടോൾ ബൂത്തുകൾ ഉടൻ തന്നെ നിർത്തലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പകരമായി ഒരു വർഷത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കുമെന്നും ലോകസഭയിൽ അറിയിച്ചു . 93 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് ഉപയോഗിച്ചാണ് ഇപ്പോൾ ടോൾ നൽകുന്നത്.
ജിപിഎസ് ഇമേജിംഗ് (വാഹനങ്ങളിൽ) അടിസ്ഥാനമാക്കിയാകും ദേശീയപാതകളിലെ ടോൾ ശേഖരിക്കുക.കൂടാതെ ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ നൽകാത്ത വാഹനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ വാഹനങ്ങളിൽ ഫാസ്ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങൾക്ക് സൗജന്യമായി ഫാസ്ടാഗുകൾ നൽകുമെന്നും പറഞ്ഞു .