സ്വര്‍ണവില 35,480 രൂപയായി ആറുമാസത്തെ താഴ്ന്ന വില
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 35,480ല്‍ എത്തി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് ആറുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്.