മഴ: കൈറ്റ് വിക്ടേഴ്‌സില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ 22 വരെ ഉണ്ടാകില്ല
മഴ മുന്നറിയിപ്പ് പ്രമാണിച്ച് ബുധന്‍ ( ഒക്ടോബര്‍ 20) മുതല്‍ വെള്ളി വരെ കൈറ്റ് വിക്ടേഴ്‌സില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
പകരം ഈ മൂന്നു ദിവസങ്ങളില്‍ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം അതേ ക്രമത്തില്‍ ആയിരിക്കും. ഇതേ ക്ലാസുകള്‍ പിന്നീട് കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിലും ഒന്ന് കൂടെ ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ അറിയിച്ചു. ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.