ഇന്ധന വില വീണ്ടും കൂട്ടി
രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി.
എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്.