ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ചേര്‍ത്തല ഷോറൂം  ഉദ്ഘാടനം ചെയ്തു
 


ആലപ്പുഴ :  ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ  പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെ, ഹോക്കിതാരം ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷ്, സിനിമാതാരം അന്ന രാജന്‍  എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷിനെ സ്വര്‍ണപ്പതക്കവും പൊന്നാടയും നല്‍കി ആദരിച്ചു. സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്പന മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ  സുജിത് എസ്.പി നിര്‍വഹിച്ചു. ഷേര്‍ളി ഭാര്‍ഗവന്‍ (ചെയര്‍പേഴ്സണ്‍, ചേര്‍ത്തല നഗരസഭ), ടി എസ് അജയകുമാര്‍ (വൈസ് ചെയര്‍മാന്‍, ചേര്‍ത്തല നഗരസഭ), ജി. രഞ്ജിത്ത് (ചെയര്‍മാന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ചേര്‍ത്തല നഗരസഭ), എ. അജി (വാര്‍ഡ് കൗണ്‍സിലര്‍), ശോഭ ജോഷി (ചെയര്‍പേഴ്സണ്‍, ഡെവലപ്മെന്റ്  സ്റ്റാന്റിംഗ് കമ്മിറ്റി), ജോസ് കൂമ്പയില്‍ (പ്രസിഡണ്ട്,വ്യാപാരി വ്യവസായി ഏകോപനസമിതി), വി. കെ. ശ്രീരാമന്‍ (സിനി ആര്‍ടിസ്റ്റ് & പി ആര്‍ ഒ ബോബി ഗ്രൂപ്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഉദ്ഘാടന വേളയില്‍ ചേര്‍ത്തലയിലെ  തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ബോചെ വിതരണം ചെയ്തു.  
    
അതിശയിപ്പിക്കുന്ന നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനിച്ചു.  ബിഐഎസ്  മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വന്തമാക്കാം.പണിക്കൂലി ഗ്രാമിന് 159 രൂപ മുതല്‍ ആരംഭിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ടിവി, ഫ്രിഡ്ജ്, ഐഫോണ്‍  എന്നീ സമ്മാനങ്ങളും ബംപര്‍ സമ്മാനമായി കിയ സെല്‍ടോസ് കാറും ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം എന്നിവയുണുണ്ട്. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രമേയുള്ളൂ.   അഡ്വാന്‍സ് ബുക്കിംഗ് ഓഫ,. വിവാഹ പര്‍ച്ചേയ്‌സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media