ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് മാത്രമല്ല
 ഇനി ബസും ടിക്കറ്റും ബുക്ക് ചെയ്യാം


ഡല്‍ഹി: യാത്രക്കാര്‍ക്കായി ഓണ്‍ലൈന്‍ ബസ് ബുക്കിങ് സേവനം ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി). 50,000 ത്തിലധികം സ്വകാര്യ, സര്‍ക്കാര്‍ ബസ് ഓപ്പറേറ്റര്‍മാരുമായി കൈക്കോര്‍ത്താണ് ഐആര്‍സിടിസി പുതിയ ഓണ്‍ലൈന്‍ ബസ് ബുക്കിങ് സംവിധാനത്തിന് തുടക്കമിട്ടത്. കേരളം ഉള്‍പ്പടെ 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഐആര്‍സിടിസി ബസ് ബുക്കിങ് സൗകര്യം ലഭ്യമാക്കും.

പുതിയ സംവിധാനം വരുന്നതോടെ ഐആര്‍സിടിസി വഴി ഇനി യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റും ഒപ്പം ബസ് ടിക്കറ്റും ബുക്ക് ചെയ്യാനാകും. ഓണ്‍ലൈനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നേരത്തെ തന്നെ ഐആര്‍സിടിസി ആരംഭിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമഗ്രമായ യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതെന്ന് ഐആര്‍സിടിസി പറഞ്ഞു. 2021 ജനുവരി 29 നാണ് പുതിയ സേവനം നിലവില്‍ വന്നത്. യുപിഎസ്ആര്‍ടിസി, എപിഎസ്ആര്‍ടിസി, ജിഎസ്ആര്‍ടിസി, ഒഎസ്ആര്‍ടിസി, കെഎസ്ആര്‍ടിസി തുടങ്ങിയ സംസ്ഥാന റോഡ് ഗതാഗത കോര്‍പ്പറേഷന്‍ ബസുകളുടെ എല്ലാ ബസുകളും ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യാനാകും.

ബസുകള്‍ ബുക്ക് ചെയ്യുന്നതിനുമുമ്പ് ഉപയോക്താക്കള്‍ക്ക് ബസുകളുടെ ചിത്രങ്ങള്‍ പരിശോധിക്കാം.മാര്‍ച്ചോടെ ഐആര്‍സിടിസി മൊബൈല്‍ ആപ്പില്‍ ഈ ബുക്കിംഗ് സേവനം ലഭ്യമാക്കും. ഇതോടെ മൊബൈല്‍ വഴിയും യാത്രക്കാര്‍ക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനാകും.ഐആര്‍സിടിസിയുടെ പിതിയ ഫീച്ചറില്‍ യാത്രകാര്‍ക്ക് ബസ് റൂട്ട്, ബസില്‍ ലഭ്യമായ സൗകര്യങ്ങള്‍, റിവ്യൂസ്, റേറ്റിംഗ്, ബസുകളുടെ ചിത്രം എന്നിവ ലഭ്യമാകും.
ഉപഭോക്താക്കള്‍ക്ക് പിക്ക് അപ്പ് ഡ്രോപ്പ് പോയിന്റുകള്‍, സമയം എന്നിവ തിരഞ്ഞെടുക്കാം. ബാങ്ക്, ഇ-വാലറ്റ് ഡിസ്‌കൗണ്ടുകള്‍ ഉപയോഗിച്ച് ന്യായമായ വിലക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്കിംഗുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ക്ക് http://bus.irctc.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media