ദില്ലി: സാകേത് കോടതിയില്‍ വെടിവെപ്പ് . ഒരു സ്ത്രീക്ക് പരിക്കേറ്റു.അഭിഭാഷകന്റെ വേഷത്തിലാണ് ആക്രമി എത്തിയത്.നാല് റൗണ്ട് വെടിവച്ചെന്നാണ് വിവരം പൊലീസ് സ്ഥലത്ത് എത്തി. പരിക്കേറ്റ് സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി..വെടിയുതിര്‍ത്തത് അഭിഭാഷകന്‍ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാമേശ്വര്‍ പ്രസാദ് എന്നാണ് പേര്. ഇയാളുടെ ലൈസന്‍സ് കഴിഞ്ഞ ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തതാണ് എന്ന് സാകേത് ബാര്‍ അസസിയേഷന്‍ വ്യക്തമാക്കി.വെടിയേറ്റ യുവതിയുമായി ഇയാള്‍ക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നു,ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്നാണ് സൂചന.വയറിനടക്കം വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിലാണ്. അവരെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്..