കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗീത കുലപതിയും ആചാര്യനുമായ ശരത്ചന്ദ്ര മറാഠെ അനു സ്മരണം ഓഗസ്റ്റ് ഏഴിന് ബുധനാഴ്ച നടക്കും. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് എതിര്‍ വശം അഴകൊടി റോഡിലെ ദേവീ സഹായം ലൈബ്രറി ഓഡിറ്റോറിയത്തില്‍ മൂന്നുമണിക്ക് പ്രിയ ശിഷ്യര്‍ ഒരുക്കുന്ന സംഗീതാര്‍ച്ചനയോടെ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമാകും. വൈകുന്നേരം 5 30ന് സുപ്രസിദ്ധ സംഗീതജ്ഞന്‍ ഹരിപ്പാട് കെ പി എന്‍ പിള്ള ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മറാഠെയുടെ പ്രഥമ ശിഷ്യനും ഗസല്‍ ഗായകനുമായ അനില്‍ ദാസ് ഒരുക്കുന്ന സംഗീതമേള അരങ്ങേറും