പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു; കൂട്ടിയത് 266 രൂപ
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി.
അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.