ഗാര്‍ഹിക പാചകവാതക വില വര്‍ധിച്ചു.
രാജ്യത്തു ജൂലായ് 1 മുതല്‍ പാചകവാതക വില വര്‍ധിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് ഇന്ന് കൂടിയത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില 1,550 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പാചകവാതക വില മൂന്നുതവണ കൂടിയിരുന്നു.