പുഴയോരത്ത് മണ്ണിടിച്ച് നിവിന്‍ പോളിയുടെ
വീടു നിര്‍മാണം; പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു.
ആലുവ: പുഴയുടെ തീരത്ത് മണ്ണിടിച്ചുള്ള നടന്‍ നിവിന്‍ പോളിയുടെ വീടു നിര്‍മാണം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പുന്നശേരി കടവിനടുത്ത് പുഴയോരത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പുഴയുടെ തീരത്തെ മണ്ണിടിച്ച് നിരത്തിയുള്ള നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയായികയായിരുന്നു. കെട്ടിട നിര്‍മാത്തിനാവശ്യമായ രേഖകളോ അനുമതിയോ ഇല്ലാതെയാണ് നിവിന്‍ പോളി വീടു നിര്‍മിക്കുന്നതെന്നാണ് സൂചന.