ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ് അഞ്ചാം സ്ഥാനത്ത്


ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ദുബായ് അഞ്ചാം സ്ഥാനത്ത്. റിസോനന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബായ്  അഞ്ചാമതെത്തിയത്. ഭൂമിയിലെ ഏറ്റവും സമഗ്രമായ നഗരം എന്ന പട്ടികയിലാണ് ദുബായിയും ഉള്‍പ്പെട്ടത്.

കാലാവസ്ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, വിമാനത്താവളം, അടിസ്ഥാന സൗകര്യം, കല, സംസ്‌കാരം, വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരം എന്നിവയെല്ലാം വിലയിരുത്തി. ഗൂഗിള്‍ സെര്‍ച്, ഫേസ്ബുക്ക് ചെക് ഇന്‍, ഗൂഗ്ള്‍ ട്രെന്‍ഡ്, ഇന്‍സ്റ്റഗ്രാം ഹാഷ്ടാഗ്, സഞ്ചാര അവലോകനങ്ങള്‍ എന്നിവയും വിലയിരുത്തപ്പെട്ടു.ലണ്ടനാണ് ഒന്നാം സ്ഥാനത്ത്. പാരീസ്, ന്യൂയോര്‍ക്, മോസ്‌കോ എന്നിവരും ദുബായിയുടെ മുന്നിലുണ്ട്.

ടോക്യോ, സിംഗപ്പൂര്‍, ലോസ് ആഞ്ജലസ്, ബാഴ്‌സലോണ, മഡ്രിഡ് എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് നഗരങ്ങള്‍. എക്‌സ്‌പോ 2020 ഉള്‍പ്പെടെ മഹാമേളകളുടെ വരവ് ദുബായിയുടെ സ്ഥാനം ഉയര്‍ത്തി.

ദുബായ് (അഥവാ ദുബൈ, ദുബയ്യ്) എന്നത് അറേബ്യന്‍ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലിപ്പത്തില്‍ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം ഉണ്ടെങ്കിലും ചെറിയ സംസ്ഥാനമാണ് ദുബായ്. അറേബ്യന്‍ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് എമിറേറ്റ് (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളര്‍ന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. 

ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തില്‍ താഴെ മാത്രമെ പെട്രോളിയം ശേഖരത്തില്‍ നിന്നും ലഭിക്കുന്നുള്ളു, പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ദുബായ്യും അബുദബിയും ആണ് ദേശീയപ്രാധാന്യമുള്ള വിഷയങ്ങളില്‍ നിയമനിര്‍മ്മാണ സഭയില്‍ വീറ്റോ അധികാരമുള്ള രണ്ടു സംസ്ഥാനങ്ങള്‍.ദുബായ് നഗരം സംസ്ഥാനത്തിന്റെ വടക്കന്‍ തീരപ്രദേശത്ത് ദുബായ്-ഷാര്‍ജ-അജ്മാന്‍ നഗരപ്രദേശത്തിന്റെ ശീര്‍ഷസ്ഥാനത്തായും സ്ഥിതി ചെയ്യുന്നു.


കുറച്ചുകാലങ്ങള്‍ കൊണ്ട് സ്ഥിരമായ വളര്‍ച്ചയിലൂടെ ദുബൈ ഇന്നൊരും ലോകനഗരമായും ഗള്‍ഫ് രാജ്യങ്ങളുടെ സാംസ്‌കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ ഇവിടെ പാര്‍ക്കുന്നു. ഏകദേശം 200 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിവിധ ജോലികളുടെ ഭാഗമായി യു.എ.ഇ യിലും ദുബായിലുമായി ഉണ്ട്. 

വ്യോമമാര്‍ഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ദുബായ്. 1960 കളില്‍ ദുബായുടെ പ്രധാന വരുമാന സ്രോതസ്സുകള്‍ വ്യാപാരവും എണ്ണപര്യവേഷണ ഗവേഷണത്തില്‍ നിന്നുള്ള നികുതിയുമായിരുന്നു. 1966 ല്‍ എണ്ണപ്പാടങ്ങളുടെ കണ്ടെത്തല്‍ ദുബൈ നഗരത്തിന്റെ ആദ്യകാല വികസനത്തിനു വഴിയൊരുക്കി. എന്നാല്‍ എണ്ണശേഖരം വളരെ പരിമിതവും സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 5% വും മാത്രമായി പരിമിതമാണ്.  പടിഞ്ഞാറന്‍ ശൈലിയിലുള്ള ദുബായിലെ വ്യാപാരത്തിന്റെ ഊന്നല്‍ വിനോദ വ്യവസായം, വ്യോമയാനം. ഭൂവിനിമയം, ധനവിനിമയം എന്നിവയാണ്.

അടുത്തകാലത്തായി ചില അത്യാധുനികവും അനന്യവുമായ വന്‍ നിര്‍മ്മിതികള്‍ കൊണ്ട് ദുബായ് ലോകജനശ്രദ്ധ പിടിച്ചുപറ്റി. അംബരചുംബികളായ ബുര്‍ജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടല്‍ നികത്തി നിര്‍മ്മിച്ച പാം ദ്വീപുകളും വന്‍ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുള്‍പ്പെടുന്നു. ഇതേ കാരണങ്ങള്‍ കൊണ്ടു തന്നെ, തെക്കന്‍ ഏഷ്യയില്‍ നിന്നുള്ള നിര്‍മ്മാണപ്രവര്‍ത്തകരുടെ മേലെയുള്ള മാനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിലും ദുബായ് നഗരം അറിയപ്പെട്ടു തുടങ്ങി ] 2007-08 കാലത്തുണ്ടായ ലോക സമ്പത്തികമാന്ദ്യം ദുബായിലെ ഭൂവിനിമയ മേഖലയെ കാര്യമായി ബാധിച്ചു. ശമ്പളം വെട്ടിക്കുറച്ചതും തൊഴിലില്ലായ്മയും ഇതിനാക്കം കൂട്ടി.  എന്നാല്‍ പിന്നീടുള്ള കാലത്ത് ശക്തമായ സാമ്പത്തിക മുന്നേറ്റം അഥവാ തിരിച്ചുവരവിനു ദുബായ് സാാക്ഷ്യം വഹിച്ചു. ഇതിനു അയല്‍ രാജ്യങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media