'സ്രാങ്ക് പറയും അപ്പം കേട്ടാല്‍ മതി'  'സ്രാങ്ക് പറയും അപ്പം കണ്ടാല്‍ മതി'  'വിസ്മയമാണെന്റെ ലീഗ് ' 
 രൂക്ഷ വിമര്‍ശനവുമായി മുന്‍  ഹരിത നേതാവ് ഹഫ്‌സമോള്‍ 


ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട തീരുമാനത്തില്‍ ലീഗ് നേതൃത്വത്തെ പരിഹസിച്ച് ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്സമോള്‍. പൊക്കിയടിക്കുന്നവര്‍ക്ക് മാത്രമാണ് സംഘടനയില്‍ സ്ഥാനമുള്ളൂ എന്ന് ഹരിതമോള്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നിലവിലെ പ്രശ്നങ്ങളില്‍ ഹരിത സംസ്ഥാന കമ്മിറ്റിക്കൊപ്പം നില്‍ക്കാത്ത ഹരിത ഭാരവാഹികളെ ഉള്‍പ്പെടുത്തി പുതിയ സംസ്ഥാന കമ്മിറ്റിയെയും ഇവര്‍ പരിചയപ്പെടുത്തുന്നുണ്ട്. നിലവിലെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ സ്വാദിഖലി ശിഹാബ് തങ്ങളാണെന്ന പരോക്ഷ വിമര്‍ശനവും പോസ്റ്റിലുണ്ട്.

ഹഫ്‌സമോളുടെ  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ 
പുതുതായി വരുന്ന എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാന്‍ പോവുന്ന പ്രസിഡന്റ് : ആയിഷ ബാനു വൈസ് പ്രസി : നജ്വ ഹനീന കുറുമാടന്‍, നഹാല സഹീദ്, അഖീല ജനറല്‍ സെക്രട്ടറി : റുമൈസ കണ്ണൂര്‍ ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ് ട്രഷറര്‍ : സുമയ്യ തുടങ്ങിയവര്‍ക്ക് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍. വിശദമായ അഭിവാദ്യങ്ങള്‍ കമ്മിറ്റി നിലവില്‍ വന്ന ശേഷം നേരുന്നതാണ്. ഇന്നേ പൊക്കിയടിക്കാന്‍ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം.. മിണ്ടരുത്.. മിണ്ടിയാല്‍ പടിക്ക് പുറത്താണ്.. ആരാണ് പുറത്താക്കുക എന്ന് അറിയുമോ ? ഭരണഘടനയില്‍ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി.. അല്ലേലും നിങ്ങള്‍ ഇവരില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നൊ നിഷ്‌കളങ്കരെ...???? സ്രാങ്ക് പറയും അപ്പം കേട്ടാല്‍ മതി,.... സ്രാങ്ക് ചെയ്യും അപ്പം കണ്ടാല്‍ മതി.. ജയ് സദിഖലി ശിഹാബ് തങ്ങള്‍ .... വിസ്മയമാണെന്റെ ലീഗ്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media