കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്‍. ചരിത്രത്തില്‍ ആദ്യമായി പവന് 45,000 രൂപയിലെത്തി. ഇന്നലെ പവന് 44,240 രൂപയായിരുന്നു വില. ഇതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. ഇന്ന് അതും മറികടന്ന് വില കുതിച്ചുയര്‍ന്നു. ഒറ്റ ദിവസം 95 രൂപ കൂടി ഗ്രാമിന് വില 5625 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിപ്പു നടത്തുന്നതിനാലാണ് സംസ്ഥാനത്തും വില ഉയരുന്നത്. രാജ്യാന്തര വിപണിയിലെ
സ്വര്‍ണവിലയില്‍ നേരിയ തോതിലുള്ള തിരുത്തലുകള്‍ വന്നപ്പോള്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണം.