സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,120 രൂപയാണ് വില. ഒരു ഗ്രാമിന് 4,490 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,782.29 ഡോളറാണ് വില.
കഴിഞ്ഞ ദിവസം 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,420 രൂപയും. ഇതാണ് ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില. മെയ് ഒന്നിന് 35,040 രൂപയായിരുന്നു സ്വര്‍ണത്തിന് വില. ഇതാണ് ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് 320 രൂപയാണ് കൂടിയത്. ഏപ്രില്‍ മാസം തുടക്കം മുതല്‍ ഇന്നുവരെ സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്.