വാട്‌സാപ്പ് വഴിയും കോവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം; രജിസ്റ്റര്‍ ചെയ്യല്‍ ഇങ്ങനെ
വാട്‌സാപ്പ് മുഖേനയും കോവിഡ് വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്യാം. വാട്ട്സ്ആപ്പിലെ മൈഗോവ് കൊറോണ ഹെല്‍പ്ഡെസ്‌കില്‍ ഉപയോക്താക്കള്‍ക്ക് അടുത്തുള്ള വാക്സിനേഷന്‍ സെന്റര്‍ കണ്ടെത്താനും ആപ്പില്‍ നിന്ന് അവരുടെ വാക്സിന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും സാധിക്കുമെന്ന് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചു.
ഈ മെസേജിംഗ് പ്ലാറ്റ്‌ഫോമിലെ മൈഗവ് കൊറോണ ഹെല്‍പ് ഡെസ്‌ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ചു. ഇത് ഹപ്ടിക്കിന്റെ എഐ ഫീച്ചറുകളാല്‍ പ്രവര്‍ത്തിപ്പിക്കുകയും ടേണ്‍.ഇയോ സപ്പോര്‍ട്ടും ചെയ്യുന്നു. ഈ മാസം ആദ്യം, മൈഗോവുമായി സഹകരിച്ച് വാട്ട്സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ ഇതുവരെ 32 ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
മൈഗവ് ഉപയോഗിച്ച് ഒരു കോവിഡ് -19 സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യുന്നതെങ്ങനെ ?
* ആദ്യം, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലേക്ക് MyGov കൊറോണ ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ +91 9013151515 സേവ് ചെയ്യുക.
* എന്നിട്ട്, നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് റീഫ്രഷ് ചെയ്യുക, കൂടാതെ MyGov കൊറോണ ഹെല്‍പ്പ് ഡെസ്‌ക് 'Search' ചെയ്യുക.
* വാട്ട്സ്ആപ്പിലെ MyGov ഹെല്‍പ്പ് ഡെസ്‌ക് നമ്പറിലേക്ക് 'ബുക്ക് സ്ലോട്ട്' അയയ്ക്കുക.
* നിങ്ങള്‍ക്ക് എസ്എംഎസ് വഴി 6 അക്കമുള്ള ഓടിപി ലഭിക്കും.
* നിങ്ങള്‍ക്ക് 1,2,3 ഓപ്ഷനുകള്‍ക്കിടയില്‍ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം.
* കാണുന്ന ചാറ്റില്‍ നിങ്ങളുടെ പിന്‍ കോഡ് നല്‍കുക, വാട്ട്സ്ആപ്പ് നിങ്ങളുടെ പ്രദേശത്തെ വാക്‌സിനേഷന്‍ സെന്ററുകളുടെ ഒരു പട്ടിക കാണിക്കും.
* നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് 'Confirm' ചെയ്യുക. നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് ദിവസം വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിക്കുക.
വിദേശത്തേക്കോ അല്ലെങ്കില്‍ രാജ്യത്തിനകത്തോ യാത്ര ചെയ്യുവാന്‍ ഇപ്പോള്‍ കോവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരു. ഇതുവരെ കോവിഡ്-19 വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു: അതിലൊന്ന് കോവിന്‍ പോര്‍ട്ടലിലേക്ക് പോകുക അല്ലെങ്കില്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. എല്ലാവര്‍ക്കും അവരുടെ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് കൂടുതല്‍ ലളിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വാട്ട്‌സ്ആപ്പുമായി സഹകരിച്ച് ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൈഗവ് കൊറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്ട്സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഇപ്പോള്‍ കോവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ഇവിടെ നോക്കാം.
വാട്ട്സ്ആപ്പ് വഴി കോവിഡ്-19 വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
*ിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ മൈഗോവ് കൊറോണ ഹെല്‍പ് ഡെസ്‌ക് വാട്ട്സ്ആപ്പ് നമ്പര്‍ സേവ് ചെയ്യുക.
*ഫാണ്‍ നമ്പര്‍: +91 9013151515. നമ്പര്‍ സേവ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുക.
*ഈ കോണ്‍ടാക്റ്റ് നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തിരയുക.
* ചാറ്റ് തുറക്കുക. നല്‍കിയിട്ടുള്ള സ്‌പേസില്‍ 'Download Certificate' എന്ന് ടൈപ്പ് ചെയ്യുക.
*വാട്ട്സ്ആപ്പ് ചാറ്റ്‌ബോട്ട് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ആറ് അക്കമുള്ള ഓടിപി അയയ്ക്കും.
* ഓടിപി നമ്പര്‍ പരിശോധിച്ച് അത് കൊടുക്കുക.
*ചാറ്റ്‌ബോട്ട് നിങ്ങളുടെ കോവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പില്‍ അയയ്ക്കും, നിങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
* വാട്ട്സ്ആപ്പിലെ മൈഗോവ് കൊറോണ ഹെല്‍പ്ഡെസ്‌കില്‍ ഉപയോക്താക്കള്‍ക്ക് അടുത്തുള്ള വാക്സിനേഷന്‍ സെന്റര്‍ കണ്ടെത്താനും ആപ്പില്‍ നിന്ന് അവരുടെ വാക്സിന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും ഇപ്പോള്‍ സാധിക്കും.