കുവൈത്തിലേക്കുള്ള വിമാനനിരക്കുകളില്‍ വന്‍ വര്‍ധന; തിരികെ പോകാനാകാതെ മലയാളികള്‍
കോഴിക്കോട്:കുവൈത്തിലേക്കുള്ള വര്‍ധിച്ച വിമാനനിരക്കുകളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികള്‍. അമിത ടിക്കറ്റ് നിരക്ക് മൂലം കുവൈത്തിലെത്താന്‍ കഴിയാതെ അന്‍പതിനായിരത്തിലധികം മലയാളികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. പലരുടെയും വിസാ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതാണ് ആശങ്ക. ഒന്നരലക്ഷം വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 70,000വരെ എത്തിയെങ്കിലും ഇത്ര വലിയ തുക ഈ സാഹചര്യത്തില്‍ താങ്ങാനാകുന്നില്ലെന്നാണ് തിരികെ പോകാനുള്ളവര്‍ പറയുന്നത്.
നിലവില്‍ ഇന്ത്യയില്‍ നിന്ന് 7,500 പേര്‍ക്ക് മാത്രമാണ് പ്രതിദിനം കുവൈറ്റില്‍ എത്താന്‍ അനുമതിയുള്ളൂ. വിമാന സര്‍വ്വീസുകളടെ എണ്ണം വര്‍ധിപ്പിക്കുകയോ കൂടുതല്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കുകയോ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.