പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല.
പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയില്‍ 1 ലീറ്റര്‍ പെട്രോളിന് 96.66 രൂപയാണ് നിരക്ക്. ഡീസലിന് നിരക്ക് 87.41 രൂപയും. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 102.82 രൂപയും ഡീസല്‍ വില 94.84 രൂപയും രേഖപ്പെടുത്തുന്നു.
പെട്രോള്‍ വില 100 രൂപ പിന്നിട്ട ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാണ് ഇപ്പോള്‍ മുംബൈ. നിലവില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക, ലഡാക്ക് എന്നിവടങ്ങളില്‍ പെട്രോള്‍ വില 100 കടന്നിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും വിദേശ വിനിമയ നിരക്കും അടിസ്ഥാനപ്പെടുത്തിയാണ് എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ പ്രതിദിനം ഇന്ധനവില പുതുക്കുന്നത്. പെട്രോളിലും ഡീസലിലും കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന ഉയര്‍ന്ന നികുതിയും വില കുത്തനെ ഉയരാനുള്ള കാരണമാണ്.