കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
കോഴിക്കോട്: ഫയര്‍വര്‍ക്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നല്‍കി. കലക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫയര്‍ ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബാലന്‍ കമ്പനികുനിയും വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂറും ചേര്‍ന്ന് ചെക്ക് കലക്ടര്‍ സാംബശിവ റാവുവിന് കൈമാറി. ചടങ്ങില്‍ എഡിഎം പ്രേമചന്ദ്രന്‍, എഫ്ഡിഎ ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി. സുരേഷ് ബാബു ട്രഷറര്‍ വിബിന്‍.വി, വൈസ് പ്രസിഡന്റ് പി.എസ.് ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.