ശ്രീകൃഷ്ണ ജയന്തി:3000 കേന്ദ്രങ്ങളില്‍  പതാക ഉയര്‍ത്തും
 


കോഴിക്കോട്:  ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ തുടക്കം കുറിച്ചു കൊണ്ട് നാളെ  ജില്ലയിലെ 3000 കേന്ദ്രങ്ങളില്‍ ബാലഗോകുലം പതാകകള്‍ ഉയര്‍ത്തും. പ്രധാന സ്ഥലങ്ങളില്‍ പ്രമുഖര്‍  നേതൃത്വം നല്‍കും. കൂടാതെ വീടുകള്‍ തോറും പതാകകള്‍ ഉയര്‍ത്തും. ആഗസ്ത് 26 നാണ് ശ്രീകൃഷ്ണ ജയന്തി. ഇതിന് മുന്നോടിയായി വിവിധയിടങ്ങളില്‍ സാംസ്‌കാരിക സമ്മേളനം, ശ്രീകൃഷ്ണ കലാസന്ധ്യ, ഉറിയടി, എന്നിവയും സംഘടിപ്പിക്കും. പുണ്യമീ മണ്ണ്.... പവിത്രമീ ജന്മം  എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.കോഴിക്കോട് മഹാനഗര്‍ സാംസ്‌കാരിക സമ്മേളനവും ശ്രീകൃഷ്ണ കലാസന്ധ്യയും നാളെ ( ആഗസ്ത് 22 )വൈകിട്ട് അഞ്ചിന്   എസ്.കെ. പൊറ്റെക്കാട്ട് ഹാളില്‍ നടക്കും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടി പ്രശസ്ത സിനിമ താരം അഖില ശശിധരന്‍ ഉദ്ഘാടനം ചെയ്യും

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media