സിമന്റ് വിലയില്‍ മാറ്റമില്ല; 500 മുതല്‍ തുടരുന്നു
വിപണിയില്‍ സിമന്റ് വില 500 ല്‍ തുടരുന്നു. നാല് മാസം മുന്‍പ് 425 രൂപ മുതല്‍ 450 രൂപ വരെയായിരുന്നു സിമന്റ് വില.
തിരുവനന്തപുരത്ത് ലഭിക്കുന്ന ഡാല്‍മിയ,ശങ്കര്‍, രാംകോ, എന്നിവയുെട വിലയെല്ലാം ഇതേ രീതിയില്‍ തന്നെയാണ് കേരളത്തിലെ സിമന്റായ മലബാര്‍ സിമന്റിന്റെയും വില വ്യത്യസ്തമല്ല.
സിമന്റ് വില പെട്ടെന്ന് ഇത്രയും കൂടി നില്‍ക്കുന്നത് നിര്‍മാണ മേഖലയെ മുഴുവന്‍ ബാധിച്ചതായി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന എനാര്‍ക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ സിബി പറയുന്നു. പലപ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നവരുമായി കരാറിലേര്‍പ്പെട്ട ശേഷമാണ് വില കൂടുന്നത്.
ലോക്ഡൗണ്‍ സമയത്ത് വിതരണക്കാര്‍ക്ക് സിമന്റ് കമ്പനികള്‍ ബില്‍ ഡിസ്‌കൗണ്ട് സംവിധാനം നല്‍കിയിരുന്നെങ്കിലും അത് ഇപ്പോഴില്ല. ഇത് ബന്ധപ്പെട്ട വ്യാപാരികല്‍ ധരിപ്പിച്ചെങ്കിലും ഇതുവരെ അതിന്റെ ഫലം ഉണ്ടായിട്ടില്ലെന്ന് സിമന്റ് വ്യാപാരികള്‍ പറയുന്നു. ഇതിനിടെ എതാനും ആഴ്ചകള്‍ക്ക് മുന്‍പ് മന്ത്രി പി രാജീവ് സിമന്റ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ പ്രയോജനമൊന്നും ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാണ മേഖലയിലെ കോണ്‍ട്രാക്റ്റര്‍മാര്‍ പറയുന്നു. ബാങ്ക് വായ്പ എടുത്തും മറ്റും വീട് നിര്‍മ്മിക്കുന്ന വിഭാഗങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിക്കുന്നത്. കൊറോണക്ക് പുറമേ ഇന്ധന വില കൂടി നില്‍ക്കുന്നതുമാണ് സിമന്റ് വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.