വിപണി വീണ്ടും നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
വിപണി വീണ്ടും നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു.466 പോയന്റാണ് സെൻസെക്‌സിലെ നഷ്ടം. 47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയന്റ് താഴ്ന്ന് 14,159ലുമാണ്. ബിഎസ്ഇയിലെ 427 കമ്പനികളുടെ ഓഹരികൾ നഷ്ടത്തോടെ. നിഫ്റ്റി 14,200ന് താഴെയെത്തി. കോവിഡ് വ്യാപനഭീഷണി നിലനൽക്കുന്നതാണ് സൂചികകളുടെ കരുത്ത് ചോർത്തിയത്.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 3 ലക്ഷം കടന്ന സാഹചര്യം വിപണിയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. സെന്‍സെക്‌സില്‍ ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (1.72 ശതമാനം), സണ്‍ ഫാര്‍മ (1.33 ശതമാനം), ബജാജ് ഓട്ടോ (1.07 ശതമാനം), ഓഎന്‍ജിസി (0.63 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (0.06 ശതമാനം) ഓഹരികളാണ് രാവിലെ മുന്നേറുന്നത്.
ഓഹരികള്‍ നഷ്ടം നേരിടുന്ന പ്രധാന കമ്പനികൾ ഇവയാണ് അള്‍ട്രാടെക് സിമന്റ് (-3.57 ശതമാനം), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.11 ശതമാനം), ആക്‌സിസ് ബാങ്ക് (-2.16 ശതമാനം), ടെക്ക് മഹീന്ദ്ര (-1.85 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (-1.81 ശതമാനം), എന്‍ടിപിസി (-1.72 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.65 ശതമാനം), ഹിന്ദുസ്താന്‍ യൂണിലെവര്‍ (-1.56 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-1.54 ശതമാനം), ഐസിഐസിഐ ബാങ്ക് (-1.40 ശതമാനം), നെസ്‌ലെ ഇന്ത്യ (-1.38 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-1.33 ശതമാനം) ടാറ്റ് ഇലക്‌സി ഉൾപ്പടെ 10 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.