ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ ഇന്ന് തുടങ്ങിയേക്കും; ഫലം രണ്ട് ദിവസത്തിനകം
തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് പരിശോധന. അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി. പരിശോധനാഫലം നല്‍കുന്നതടക്കം രണ്ട് ദിവസത്തിനുള്ളില്‍ നടപടി
പൂര്‍ത്തീകരിക്കാനാണ് ശ്രമം.രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലായിരിക്കും ഡിഎന്‍എ പരിശോധന നത്തുക.