മിഠായിതെരുവില്‍ ഗതാഗതം
പുനസ്ഥാപിക്കണമെന്ന് വ്യാപാരികള്‍
കോഴിക്കോട്: മിഠായിതെരുവില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് വ്യാപാരി-വ്യവസായി സമിതി കോഴിക്കോട് സിറ്റി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പുതിയ പാലം പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് നല്‍കണമെന്നും അരവിന്ദ് ഘോഷ് റോഡിലെ പഴയ വാഹന വിപണിക്ക് പുതിയ പൊളിക്കല്‍ കേന്ദ്രം കണ്ടെത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്‍ സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജോ. സെക്രട്ടറി സി.കെ.വിജയന്‍, ജില്ലാ സെക്രട്ടറി ടി.മരക്കാര്‍ ,സി.വി. ഇക്ബാല്‍, കെ.സുധ, കെ.എം.റഫീഖ്, അബ്ദുള്‍ ഗഫൂര്‍ രാജധാനി എന്നിവര്‍ പ്രസംഗിച്ചു പുതിയ സിറ്റി ഭാരവാഹികളായി പി.പ്രദീപ് കുമാര്‍ (പ്രസിഡണ്ട്), സി.മൊയ്തീന്‍കോയ (സെക്രട്ടറി), എം.കുഞ്ഞുമോന്‍ (ട്രഷറര്‍)നവാസ് കേ യിശ്ശേരി, കെ.ഷിജി, കെ.പി. ജീവന്‍ (വൈസ് പ്രസിഡന്റുമാര്‍), നിസാര്‍ അഹമ്മദ്, ടി.പി.ഷാഹിദ്, എന്‍.സി.റഷീദ് ( ജോ. സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.